BollywoodCinemaIndian CinemaKollywoodLatest NewsMollywood

അതീവ ഗ്ലാമറസ് ലുക്കിൽ ലെന

സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോഴും അമിതമായി ഗ്ലാമര്‍ വേഷം ലെന ചെയ്യാറില്ല. എന്നാല്‍ ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്.ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായി എത്തിയത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഫോട്ടോ ഷൂട്ട് വീഡിയോ കാണുമ്പോള്‍ ഇത് മലയാളികളുടെ ലെന തന്നെയാണോ, അല്ല ഹോളിവുഡിലോ മറ്റോ ഉള്ള ലെനയാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പിയ്ക്കും വിധമാണ് ലെനയുടെ ലുക്ക്.മേക്കപ്പ് മുതല്‍ എല്ലാം വ്യത്യസ്തമാണ്.മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. ധനുഷിനൊപ്പം അനേഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി. ഡോ. ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് പോകുകയാണ് ലെന. മഹാദേവന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഉണ്ണി പി എസ് ആണ് ലെനയുടെ ഈ മേക്കപ്പിന് പിന്നില്‍. ശ്രേയ അരവിന്ദാണ് സ്റ്റൈലും വസ്ത്രാലങ്കാരവും.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button