ടെലിവിഷന്‍ അവതാരകനായ അദിത്യ നാരായൺ ഇൻഡിഗോ എയര്‍ലെെൻസ് ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. റായ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത് . വളരെ മോശമായിട്ടാണ് ആദിത്യ ജീവനക്കാരനോട് പെരുമാറിയത്.
ഞാന്‍ മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര് അദിത്യാ നാരായൺ എന്നല്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ബോളിവുഡ് ഗായകന് ഉദിത് നാരായണന്റെ മകന് കൂടിയാണ് ആദിത്യ. 40 കിലോയിൽ അധികം ലഗേജ് കൊണ്ടുവന്നതിന് 13000 രൂപ അടക്കണമെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് ആദിത്യയെ ചൊടിപ്പിച്ചത്.
Post Your Comments