ടോവിനോ നായകനായ ഏറ്റവും പുതിയ ചിത്രം തരംഗത്തിലെ നായിക ശാന്തി ബാലചന്ദ്രൻ വെറുമൊരു നായിക മാത്രമല്ല. തീയേറ്റർ ആർട്ടിസ്റ്റ് ,ഫോട്ടോ ഗ്രാഫർ, ചിത്രകാരി ,ഗവേഷണ വിദ്യാർത്ഥി എന്നുവേണ്ട ഇഷ്ടമുള്ള മേഖലകളിലൊക്കെ കൈവെച്ച പെൺകുട്ടിയാണ് ഇത്.
കുട്ടിക്കാലം മുതൽ കലാപരമായ അന്തരീക്ഷത്തിൽ വളരാനുള്ള അവസരം ശാന്തിക്ക് ലഭിച്ചിരുന്നു.അഞ്ചാം വയസുമുതൽ കൊച്ചി കേരള കലാപീഠത്തിൽ ചിത്രരചന അഭ്യസിച്ചുതുടങ്ങി.ലോകത്തിലെ പല ഇടങ്ങളിൽ നിന്നുമുള്ള സംഗീതജ്ഞർ , ശില്പികൾ, ചിത്രകാരന്മാർ, എഴുത്തുകാർ, ഫിലിംമേക്കേഴ്സ് എന്നിവരെയൊക്കെ കാണാനും പരിചയപ്പെടാനും ആ കാലഘട്ടത്തിൽ ശാന്തിക്ക് അവസരം ലഭിച്ചിരുന്നു. ആറു പെയിന്റിംഗ് എക്സിബിഷനുകൾ ശാന്തി നടത്തിയിട്ടുണ്ട്.ഒമ്പതാം വയസിലാണ് ആദ്യത്തെ എക്സിബിഷൻ.
ഏഴു വർഷം സിസിആർടിയുടെ സ്കോളർഷിപ്പ് ലഭിച്ചു.വിവിധ നഗരങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സ്കോളർഷിപ്പ് സ്വന്തമാക്കി യൂ ക്കെയിൽ മാസ്റ്റേഴ്സും ആന്ത്രപ്പോളജിയിൽ പിഎച്ച്ഡിയും ചെയ്തു.പിഎച്ച്ഡി ഏകദേശം അവസാനിക്കാറായതോടെ നാട്ടിൽ തിരിച്ചെത്തിയ ശാന്തി.തീസിസ് എഴുതി തീർക്കുന്നതിനിടെ മഹേഷ് ദത്താനിയുടെ “30 ഡേയ്സ് ഇൻ സെപ്റ്റംബർ’ എന്ന നാടകത്തില്‍ അഭിനയിച്ചു.ഹൈദരാബാദിലും ലക്നോവിലും അലഹാബാദിലുമൊക്കെ ഈ നാടകം പ്രദര്‍ശിപ്പിച്ചിരുന്നു.
പിന്നീട് പനമ്പള്ളി നഗറിലുള്ള ഫോർ പ്ലേ പ്രൊഡക്ഷൻസ് എന്ന തിയറ്റർ കമ്പനിയുടെ ഹാരൾഡ് പിന്ററിന്റെ “ദ് ലവർ’ എന്ന ആദ്യ നാടകത്തിൽ അഭിനയിക്കാൻ ശാന്തിക്ക് അവസരം ലഭിച്ചു.ആ നാടകത്തിന്റെ ട്രെയ്ലർ കണ്ടിട്ടാണ് തരംഗത്തിലേക്കുള്ള ക്ഷണം ലഭിച്ചത്.ഇങ്ങനെ സകലകല വല്ലഭയായ ശാന്തി ബാലചന്ദ്രനാണ് യുവ നായികമാരിൽ ഇപ്പാൾ ശ്രദ്ധേയയായിരിക്കുന്നത്.
Post Your Comments