സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു നടന് ചിമ്പുവിന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദര്‍ പൊതു വേദിയില്‍ വച്ച് നടി ധന്‍സികയെ അപമാനിച്ചത്. ദുല്‍ഖര്‍ സല്മാന് ചിത്രം സോളോയിലൂടെ മലയാളത്തിലെത്തുന്ന ധന്‍സിക രജനി ചിത്രം കബാളിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. പുതിയ ചിത്രമായ വഴിത്തിരുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടി.രാജേന്ദ്രന് പരസ്യമായി ധന്‍സികയെ ചീത്തവിളിക്കുകയായിരുന്നു. ധന്‍സിക തന്നെ ബഹുമാനിച്ചില്ലെന്ന പരാതിയിന്മേലായിരുന്നു ഇത്തരം ഒരു പ്രതികരണം.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ധന്‍സിക കബാലിയില്‍ അഭിനയിച്ചപ്പോള്‍ തന്നെ മറന്നുവെന്നും അതുകൊണ്ടാണ് തന്റെ പേരുപോലും പറയാതിരുന്നതെന്നും ഇതാണ് ഈ ലോകത്തിന്റെ സ്റ്റൈലും രാജേന്ദര്‍ ധന്‍സികയെ കുറ്റപ്പെടുത്തി. നീ ഒരു കാര്യം മനസ്സിലാക്കണം…ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്നും പറയാനാകില്ലെന്നുമുള്ള രാജേന്ദറിന്റെ വാക്കുകള്‍ കേട്ട് ധന്‍സിക അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു മാപ്പു പറഞ്ഞുവെങ്കിലും രാജേന്ദര്‍ ചെവികൊണ്ടില്ല. മാത്രമല്ല നിന്റെ മാപ്പും ഒന്നും തനിക്ക് കേള്‍ക്കേണ്ടെന്നും ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ലെന്നും മര്യാദ എന്താണെന്ന് നിനക്ക് ഞാന്‍ പഠിപ്പിച്ച് തരാമെന്നുള്ള രാജേന്ദരന്റെ വാക്കുകള്‍ കേട്ട് ധന്‍സിക പൊട്ടിക്കരഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന സംഭവം വിവാദമുണ്ടാക്കാനല്ല താനിതു പറഞ്ഞതെന്ന് രാജേന്ദര്‍ പറഞ്ഞുവെങ്കിലും സംഭവം വിവാദമായി. സംഭവത്തില്‍ ധന്‍സികയെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. തന്നോട് സ്നേഹം കാണിച്ച എല്ലവാര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് താരം. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് താരം ഇത് അറിയിച്ചത്. ഒറ്റയ്ക്ക് പോരാടുന്ന സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്നത് ഇതാണെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments