ബോളിവുഡില്‍ ചുവടുറപ്പിച്ച മലയാളി താരം വിദ്യാ ബാലന് ഹോളിവുഡിലും താരമാകാന്‍ തയ്യാറാകുന്നുവെന്നും ഉടന്‍ ഒരു ചിത്രം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തയ്ക്ക് പ്രധാന കാരണം ജുറാസിക് പാര്‍ക് എന്ന ഒറ്റചിത്രത്തിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിനൊപ്പം താരം നില്ക്കുന്ന ചിത്രമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വന്‍ രീതിയില്‍ ചിത്രവും വാര്‍ത്തയും പ്രചരിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗടത്ത്.
2013ല്‍ കാന്‍ ഫെസ്റ്റിവല്‍ ജൂറി സംഘത്തിലുള്പ്പെട്ടപ്പോഴുള്ള ചിത്രമാണിത്. താന്‍ പോലും കണ്ടിട്ടില്ലാത്ത ചിത്രം പുറത്തു വിട്ടയാള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വിദ്യ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
2013ല്‍ 66-ാം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒമ്ബതംഗ ജൂറിയില്‍ വിദ്യയും ഉള്‍പ്പെട്ടിരുന്നു. അന്ന് ജൂറി തലവന്‍ സ്പില്ബര്ഗായിരുന്നു. നിക്കോള്‍ കിഡ്മാന്, ക്രിസ്റ്റഫര്‍ വാള്‍ട്സ്, ആങ് ലീ എന്നിവരും അംഗങ്ങളായിരുന്നു. അന്ന് ആരോ യാദൃശ്ചികമായി പകര്‍ത്തിയതാണ് ചിത്രം.
താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായെങ്കിലും അമൂല്യ ചിത്രം കിട്ടിയതിന്റെ സന്തോഷത്തിലാണ് വിദ്യ.
Post Your Comments