
ജോൺ അബ്രഹാമും ഡയാന പെന്റയും ഒരുമിക്കുന്ന പരമാണു എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.2018 ഫെബ്രുവരി 23 നു ചിത്രം തീയറ്ററുകളിൽ എത്തും.മുൻപ് ഡിസംബർ 8 നു പുറത്തിറക്കാനായിരുന്നു തീരുമാനം എങ്കിലും അതെ മാസം ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തിറങ്ങുന്ന സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതിയും ഷാഹ്റൂഖിന്റെ പേര് വെളിപ്പെടാത്ത ചിത്രവുമായി മത്സരം ഒഴിവാക്കാനാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു മത്സരം ഒഴിവാക്കാൻ ആണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല എന്നതാണ് രസകരമായ സത്യം.കാരണം, നീണ്ട ഇടവേളയ്ക്ക് ശേഷം റാണി മുഖർജി ഒരു ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുന്ന ഹിച്ച്കി എന്ന ചിത്രവും ഇതേ സമയമാണ് റിലീസ് ചെയ്യുന്നത്.വ്യത്യസ്ത സ്വഭാവങ്ങളിലുള്ള ചിത്രങ്ങൾ ആയതിനാൽ ഹിച്ച്കി ഒരു വെല്ലുവിളിയാവില്ല എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ .
Post Your Comments