മലയാളത്തില്‍ സംഗീതരംഗത്ത് പഴയ തലമുറയെ സഹകരിപ്പിക്കേണ്ട എന്നൊരു തീരുമാനം ചിലര്‍ എടുത്തിട്ടുണ്ടെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ. മുന്‍പ് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇപ്പോഴത്തെ ന്യൂജനറേഷന് ആണ് ഇത്തരം ചിന്തയ്ക്ക് പിന്നില്‍. പഴയ ആളുകള്‍ മദ്യലോബി എന്ന് കളിയാക്കപ്പെടുന്നു. അവരെ സഹകരിപ്പിക്കണ്ടെന്നു പുതിയ ടീം തീരുമാനിക്കുന്നു. എന്നാല്‍ പുതിയ ടീം കഞ്ചാവുലോബിയാണെന്ന പരാതിയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ രണ്ടായി നില്ക്കുന്ന സാഹചര്യമുണ്ട്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇതെല്ലം അദ്ദേഹം തുറന്നു പറയുന്നത്
Post Your Comments