
താന്‍ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ‘തരംഗം’ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ നന്ദി അറിയിച്ച് സൂപ്പര്‍ താരം ധനുഷ്. ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് ടോവിനോ നായകനായി എത്തിയ തരംഗം നിര്‍മ്മിച്ചിരിക്കുന്നത്. ഡൊമനിക് അരുണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം നൂറോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം സംവിധായകനായ അരുണ്‍ ഡൊമനിക്കും അനില്‍ നാരായണനും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ബാലു വര്‍ഗീസ്, വേദിക, മനോജ് കെ ജയന്‍, വിജയരാഘവന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Post Your Comments