മോഹൻലാലിന്റെ പുതിയ ചിത്രം വില്ലന്റെ ഓഡിയോ റിലീസ് പരിപാടിയിൽ ചില രസകരമായ സംഭവം നടന്നു.ചടങ്ങിന് ആശംസകൾ അർപ്പിക്കാൻ സിദ്ധിഖിനെ ക്ഷണിച്ചു.നടൻ സിദ്ധിഖാകട്ടെ തന്റെ പേര് കേട്ട ഉടനെ ചാടി എഴുന്നേറ്റ് എത്തിയപ്പോഴേക്കും അവതാരകനായി നിന്ന സംവിധായകാൻ ഉണ്ണി കൃഷ്ണൻ സിദ്ധിക്കിനോട് പറഞ്ഞു സംവിധായകൻ സിദ്ധിഖിനെയാണ് വിളിച്ചതെന്ന്. അപ്പോഴേക്കും ചെറിയ ചമ്മലോടെ സിദ്ധിഖ് സ്വന്തം സീറ്റിൽ ഇരുന്നു. പിന്നീട് മൂന്നാളുകൾക്ക് ശേഷമാണ് സിദ്ധിനെ സംസാരിക്കാൻ ക്ഷണിച്ചത്.
ആ സമയം തന്നെതന്നെയാണെന്നു ഉറപ്പു വരുത്തി സിദ്ധിഖ് സംസാരിക്കാൻ എത്തി. ചമ്മലുമാറ്റാൻ ഇങ്ങനെ പറഞ്ഞു, സാധാരണ ആരും പ്രസംഗിക്കാൻ വിളിക്കാറില്ല അതുകൊണ്ടാണ് പേര് കേട്ടപ്പോൾ ചാടി എഴുന്നേറ്റ് വന്നതെന്ന്.അബദ്ധം പറ്റി തിരികെ സീറ്റിൽ ഇരിക്കാൻ പോയപ്പോഴാണ് ലാലിൻറെ വക ഒരു കമന്റടി .താൻ എഴുനേൽക്കാൻ തുടങ്ങിയപ്പോൾ മഞ്ജു തന്റെ മുണ്ടിൽ കയറി പിടിച്ചതാണ്.ഏതായാലും അത് ഊരിപോകാഞ്ഞത് കാര്യമായി.സിദ്ധിഖിന്റെ ഈ തുറന്നു പറച്ചിൽ കേട്ട് സദസ്സ് പൊട്ടിച്ചിരിച്ചു.
Post Your Comments