ആസിഫ് അലി, ഭാവന തുടങ്ങിവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ. ഈ സിനിമ പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷക പ്രീതി ലഭിച്ചിരുന്നില്ല. എന്നാല്‍ നടന്റെയും സംവിധായകന്റെയും ഒരു ഫേസ് ബുക്ക് കമന്റിലൂടെ ചിത്രം വന്‍ വിജയമായി മാറി. ഈ ചിത്രം ചെയ്തപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ തുറന്നു പറയുകയാണ് സംവിധായകന് വി.എസ് രോഹിത്.
വി.എസ് രോഹിത്തിന്റെ വാക്കുകള്‍ ഇങ്ങനെ “സത്യം പറഞ്ഞാൽ ഇതൊക്കെ എഴുതാൻ പാടുണ്ടോ… അല്ലെങ്കിൽ പറയാൻ പാടുണ്ടോയെന്നൊന്നും എനിക്കറിയില്ല’ പ്രൊഡക്ഷൻ സൈഡിൽ നിന്നുള്ള പ്രശ്നങ്ങളായിരുന്നു. സിനിമ തുടങ്ങി ഏഴു പ്രാവശ്യം നിർത്തിവയ്ക്കേണ്ടി വന്നു. അതിനിപ്പോൾ പ്രൊഡ്യൂസർമാരെയോ അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ കുറ്റം പറയാൻ പറ്റില്ല. കാരണം പണം വരുന്നതിന് അനുസരിച്ചല്ലേ അവർക്കും സിനിമയ്ക്കായി ചെലവഴിക്കാൻ പറ്റു. 2015 മാർച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. 2014 ഫെബ്രുവരിയിൽ ആസിഫ് അലി ഓമനക്കുട്ടനാകാൻ സമ്മതിച്ചത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ഷൂട്ട് നിന്നു. പിന്നീട് വീണ്ടും ഷൂട്ടിംഗ് തുടങ്ങാൻ സാധിക്കുന്നത് എട്ട് മാസത്തിന് ശേഷമാണ്. പക്ഷേ, വീണ്ടും ഷൂട്ട് തുടങ്ങി പെട്ടെന്ന് തന്നെ നിന്നു. ഇവിടെ എല്ലാം വില്ലനായത് പണം ആയിരുന്നു. പ്രൊഡ്യൂസേഴ്സിന് ആവശ്യാനുസരണം പണം സംഘടിപ്പിക്കാൻ കഴിയാതെ വന്നതോടെ ഷൂട്ടിംഗ് നിർത്തുകയായിരുന്നു. ഇങ്ങനെ പിന്നീട് ഷൂട്ടിംഗ് തുടങ്ങുന്നതും നിർത്തുന്നതും ഒരു പതിവായി.അതിനൊക്കെ ഇപ്പോൾ അരെയെങ്കിലും കുറ്റം പറയാൻ പറ്റുമോ… ഇല്ല. സിനിമ രംഗത്ത് ഇറങ്ങിയാൽ ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ചല്ലേ പറ്റൂ.”
Post Your Comments