CinemaFilm ArticlesMollywoodNEWS

ജയറാം മികച്ചൊരു നടനാണ്‌ പക്ഷേ……

ഏറ്റവും കൂടുതല്‍ മോശം സിനിമകളില്‍ അഭിനയിച്ച നായകനടന്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, നടന്‍ ജയറാം തന്നെയാണത്, പത്മരാജന്‍ കൈപിടിച്ചു കൊണ്ട് വന്ന ജയറാം തുടക്കകാലങ്ങളില്‍ മികച്ച സിനിമകളായിരുന്നു തെരഞ്ഞെടുത്തത്, ആ തെരഞ്ഞെടുപ്പ് ജയറാമിനെ മലയാളികളുടെ പ്രിയങ്കരനാക്കി. പിന്നീട് സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവൃത്തിച്ച ജയറാം സിനിമാ പ്രേമികള്‍ക്ക് വളരെ വേഗം ജനപ്രിയനായി.

വളരെ സെലക്ടീവായി അഭിനയം തുടര്‍ന്ന ജയറാം പിന്നീടു നിരവധി ഫിലിം മേക്കെഴ്സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.രാജസേനന്‍ ചിത്രങ്ങളാണ്‌ പ്രേക്ഷകര്‍ക്കിടയില്‍ ജയറാമിനെ സൂപ്പര്‍ താരമാക്കിയത്, പക്ഷെ 2000-ത്തിന് ശേഷം ജയറാം അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും ബോക്സോഫീസില്‍ ഇടറി വീണു, ആവര്‍ത്തന വിരസമായ തട്ടിക്കൂട്ട് ജയറാം ചിത്രങ്ങള്‍ വര്‍ദ്ധിച്ചു വന്നത് പ്രേക്ഷകനെ മടുപ്പിച്ചു, അതിനിടയില്‍ യാത്രക്കരുടെ ശ്രദ്ധയ്ക്ക് പോലെയുള്ള സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ മാത്രമായിരുന്നു ആശ്വാസം, അനില്‍ ബാബു സംവിധാനം ചെയ്ത പട്ടാഭിഷേകം പോലെയുള്ള നല്ല വിനോദ ചിത്രങ്ങള്‍ 2000ന് മുന്‍പ് ജയറാം ചെയ്തിരുന്നു

തീര്‍ത്ഥാടനം, ശേഷം, നോവല്‍ തുടങ്ങിയ ചിത്രങ്ങളിലെ ജയറാമിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധ നേടിയങ്കിലും സര്‍ക്കാര്‍ ദാദ പോലെയുള്ള ലോ ക്ലാസ് സിനിമകളില്‍ അഭിനയിച്ച് ജയറാം വീണ്ടും പ്രേക്ഷകരില്‍ നിന്നു അകന്നു. ഭാഗ്യദേവത, വെറുതെ ഒരു ഭാര്യ,ഹാപ്പി ഹസ്‌ബന്‍സ് തുടങ്ങിയ സിനിമകളിലൂടെ ജയറാം വീണ്ടും തിരിച്ചു വന്നെങ്കിലും രഹസ്യ പോലീസ് , മാന്ത്രികന്‍ തുടങ്ങിയ മോശം ചിത്രങ്ങളിലൂടെ ജയറാം വീണ്ടും പഴയ രീതി ആവര്‍ത്തിച്ചു.

സമീപകാലത്തായി ഇറങ്ങുന്ന ജയറാം ചിത്രങ്ങള്‍ തിയേറ്ററില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടിയെടുക്കുന്നുണ്ട്, ആടുപുലിയാട്ടം, അച്ചായന്‍സ് തുടങ്ങിയ ജയറാം ചിത്രങ്ങള്‍ ബോക്സോഫീസ്‌ വിജയം സ്വന്തമാക്കിയിരുന്നു.

ആ പഴയ ജയറാം വീണ്ടും തിരിച്ചു വരുന്നതിന്റെ സൂചനയാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടിരിക്കുന്ന പുതിയ പ്രോജക്റ്റുകള്‍. സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആകാശ മിടായി, സലിം കുമാര്‍ ചിത്രം, രമേശ്‌ പിഷാരടി ആദ്യമായി സംവിധാകനാകുന്ന പഞ്ചവര്‍ണ്ണ തത്ത എന്നിവയാണ് വരാനിരിക്കുന്ന ജയറാം ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button