CinemaGeneralLatest NewsMollywoodNEWSWOODs

മരുന്ന് മാറി കുത്തിവച്ചതുകൊണ്ടാണ് വയലാര്‍ മരിച്ചതെന്ന വിവാദത്തോട് മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ പ്രതികരണം

 

മലയാളത്തിന്റെ അനശ്വരകലാകാരന്‍ വയലാര്‍ രാമവര്‍മ്മ 1975 ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ അന്തരിച്ചത് മരുന്ന് മാറി കുത്തിവച്ചതുകൊണ്ടാണ് എന്ന വിവാദത്തോട് മകന്‍ പ്രതികരിക്കുന്നു.

ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വലിയ വിവാദമാക്കാതെ അദ്ദേഹത്തിന്റെ കുടുംബം നോക്കിയിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ശരത് ചന്ദ്രവര്‍മ്മ.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ …”ആ വിവാദം എന്നെ കൂടുതല്‍ വേദനിപ്പിക്കുകയാണ് ചെയ്തത്. അച്ഛന്‍ മരിച്ച് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരം ഒരു കാര്യം അറിയുന്നത്. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം ആത്മവിന്‍റെ ശാന്തിക്കായി പ്രത്യേക പൂജ ചെയ്തു. പൂജയ്ക്കിടെ വിളക്കിന്‍റെ തിരി കെട്ടപ്പോള്‍ പൂജാരി സൂചിപ്പിച്ചു, ഇത് സാധാരണ മരണമല്ല, അപകടമരണമാണെന്ന്. അതുകൊണ്ട് ഒരു വിങ്ങലായി ഈ വാര്‍ത്ത അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു വയലാര്‍ മരിച്ചു എന്നറിയുന്നതാണ് എനിക്കിഷ്ടം വയലാര്‍ കൊല്ലപ്പെട്ടു എന്നറിയുന്നതിനോട് താല്‍പ്പര്യമില്ല. വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടുമെല്ലാം ഞാന്‍ തീരുമാനിച്ചത് ഇത് കൂടുതല്‍ വിവാദമാക്കേണ്ടെന്നാണ്. ”

shortlink

Related Articles

Post Your Comments


Back to top button