Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodMovie GossipsNEWS

രാമലീലയുടെ വിജയത്തിന് പിന്നിൽ ദിലീപ് മാത്രമല്ല വിനീത് ശ്രീനിവാസൻ പറയുന്നു

വിവാദങ്ങളിൽപ്പെട്ട മലയാള സിനിമ രാമലീലയ്ക്ക് പൂർണ്ണ പിന്തുണ നൽകി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്.റിലീസ് കഴിഞ്ഞിട്ട് രണ്ടു ദിവസങ്ങൾ പിന്നിട്ടതേയുള്ളു എന്നിട്ടും മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ രാമലീലയുടെ സംവിധായകനും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനം അറിയിക്കുകയായിരുന്നു വിനീത്.

ഏതൊരു സംവിധായകനും ചെയ്യാന്‍ പ്രയാസം നേരിടുന്ന ഒരു ക്രാഫ്റ്റ് അതിന്റെ പൂര്‍ണമികവോടുകൂടി അവതരിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപിയെന്നും രാമലീലയുടെ എല്ലാ ഭാഗങ്ങളിലും സംവിധായകൻറ്റെ കൈയൊപ്പ്‌ പതിഞ്ഞിട്ടുണ്ടെന്നും വിനീത് പറഞ്ഞു.ഓരോ ഫ്രെയിമും ഒരു നവ സംവിധയകൻറ്റെ അനുഭവമാണ്. ഗോപി സുന്ദറിൻറ്റെ പശ്ചാത്തല സംഗീതം സച്ചിയുടെ തിരക്കഥ ഷാജിയുടെ ഛായാഗ്രഹണം ഇവയെല്ലാം കൂടി ചേർന്നപ്പോൾ രാമലീല ഈ വർഷത്തെ വലിയൊരു സർപ്രൈസ് ചിത്രംകൂടിയായി.

രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് തന്നെയാണ് യോജിച്ചതെന്നും അദ്ദേഹം അതിനെ കുറേക്കൂടി മനോഹരമാക്കിയെന്നും വിനീത് പറഞ്ഞു മാത്രമല്ല ദൃശ്യത്തിന് ശേഷം കലാഭവൻ ഷാജോണിൻറ്റെ മികച്ച പ്രകടനം ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ഒപ്പം പ്രതിസന്ധി ഘട്ടത്തിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ധൈര്യം കാണിച്ച പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടത്തെ പ്രത്യേകം അഭിനന്ദിക്കാനും വിനീത് മറന്നില്ല.

shortlink

Related Articles

Post Your Comments


Back to top button