യുവ സൂപ്പര്‍താരം ടോവിനോ തോമസ് അന്യഭാഷ ചിത്രങ്ങളിലേക്കും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ്, അഭിയും അനുവും എന്ന തമിഴ് ചിത്രം റിലീസ് ചെയ്യാനിരിക്കെ നടി പിയ ബാജ്പെയിയുമായുള്ള ലിപ്-ലോക്ക് രംഗം സോഷ്യല്‍ മീഡിയില്‍ കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്. കഥ ആവശ്യപ്പെടുകയാണെങ്കില് അത്തരം സീനുകള്‍ ചെയ്യുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ധനുഷിനൊപ്പം മാരി 2-വില്‍ പ്രതിനായക വേഷത്തിലെത്തുന്ന ടോവിനോ തെലുങ്കിലേക്കും ശ്രദ്ധ കേന്ദ്രീകരികരിക്കാനുള്ള ഒരുക്കത്തിലാണ്, മാരി 2 തെലുങ്കിലെത്തുമ്പോള്‍ വില്ലന്‍ വേഷത്തില്‍ ടോവിനോ തന്നെയാകും വേഷമിടുക. മലയാളത്തില്‍ ധനുഷ് നിര്‍മ്മിച്ച ടോവിനോ ചിത്രം തരംഗം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയിരുന്നു, മറഡോണ എന്ന പേരില്‍ മറ്റൊരു ടോവിനോ ചിത്രം കൂടി ധനുഷ് നിര്‍മ്മിക്കുന്നുണ്ട്. ധനുഷ് ആയിട്ടുള്ള സൗഹൃദം ടോവിനോയെ തെന്നിന്ത്യയിലെ സൂപ്പര്‍ താരമാക്കി മാറ്റിയിരിക്കുകയാണ്.
Post Your Comments