ഹാസ്യം കൈകാര്യം ചെയ്യുക പ്രത്യേകമായ ഒരു കഴിവാണ്. നടന്മാരില്‍ ജഗതിയും ശ്രീനിവാസനുമെല്ലാം ഹാസ്യരാജാക്കന്മാര്‍ ആകുന്നത് അങ്ങനെയാണ്. എന്നാല്‍ ഒരു സ്റ്റേജില്‍ ഹാസ്യം കൈകാര്യം ചെയാന്‍ ശ്രമിച്ചു മമ്മൂട്ടി പരാജയപ്പെട്ടത് മുന്പ് വലിയ വാര്‍ത്തയായിരുന്നു. അന്ന് സംഭവിച്ചത് മമ്മൂട്ടിയെ തെറ്റിദ്ധരിച്ചതാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. സംഭവം ഇങ്ങനെ….
ഒരു പ്രമുഖ ചാനലിന്റെ ടെലിവിഷന്‍ ഷോയില്‍ അതിഥി ആയി മമ്മൂട്ടി എത്തി. ഷോയില്‍ അവാര്‍ഡ് വിതരണത്തിനെത്തിയ താരം ഹാസ്യാത്മകമായി അത് അവതരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെട്ടു. സീരിയല്‍ താരങ്ങളെ അപമാനിച്ചുവെന്നും പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയെന്നും അതിനെ തുടര്‍ന്ന് വാര്‍ത്തകള്‍ വന്നു. അതെല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മമ്മൂട്ടി തമാശയായി പറഞ്ഞതിനെ ഗൗരവമായി കണ്ടതാണ് പ്രശ്നമെന്നു സംവിധായകന്‍ പറയുന്നു. ”ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ സ്റ്റേജിൽ കയറി ഹാസ്യം കൈകാര്യം ചെയ്യാൻ സാധിക്കും, എന്നാൽ മമ്മൂട്ടിക്ക് അതിനു കഴിഞ്ഞില്ല. അതാണ് അവിടെ സംഭവിച്ചത്. ”
”മമ്മൂട്ടിയുടെ തമാശ അവിടെ കൂടിയിരുന്നവർക്ക് മനസ്സിലാകാതെ പോയതാണ് പ്രശ്നം. Best Actor Award goes to എന്ന വാചകം മുഴുമിപ്പാക്കാതെ Best Actor എന്നു പറഞ്ഞു, സംവിധായകനുള്ള അവാർഡ് കൊടുക്കാൻ നേരവും Best Director എന്നാണ് പറഞ്ഞത്. അതിലെ Best നെ പല രീതിയിൽ ആളുകൾ വ്യാഖ്യാനിച്ചതാണ് പ്രശ്നമായത്. ” സത്യന്‍ പറയുന്നു
Post Your Comments