രാമലീലയുടെ വിജയം ആഘോഷിക്കാന്‍ ദിലീപ് ഇല്ലാത്തത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചു വലിയ വേദനയാണ്,അതേ വേദനയോടെയാണ് ദിലീപ് ജയിലിനുള്ളില്‍ കഴിയുന്നത്. ലോകത്തെ ഒരു അഭിനേതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അപൂര്‍വ്വം സാഹചര്യങ്ങളില്‍ ഒന്ന്, കുറ്റാരോപിതന് എന്ന പേരില്‍ ജയില്‍വാസം അനുഭവിക്കുമ്പോള്‍ തന്റെ പുതിയ ചിത്രം രാമലീലയുടെ വിജയം ആഘോഷിക്കാന്‍ താന്‍ ആരാധകര്‍ക്കൊപ്പം ഇല്ലാത്തത് ദിലീപിനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ട് എന്ന വാര്‍ത്ത അറിഞ്ഞതോടെ ദിലീപ് പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതിനു ശേഷം രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയും നിർമാതാവ് ടോമിച്ചൻ മുളകുപാടവും ദിലീപിനെ ജയിലിലെത്തി സന്ദർശിക്കുകയുണ്ടായി. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതായും,ഗംഭീര അഭിപ്രായമാണ് ഉള്ളതെന്നും ഇവരാണ് ദിലീപിനെ അറിയിച്ചത്.
Post Your Comments