BollywoodCinemaGeneralLatest NewsNEWSWOODs

ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും

ബി.ബി.സി പുറത്തിറക്കിയ 2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും. സിദ്ധിഖിയുടെ മാതാവ്​ മെഹറുന്നീസ സിദ്ധിഖിയാണ് പട്ടികയില്‍ ഇടംപിടിച്ചത്. അമ്മക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ്​ താരം ഇൗ സന്തോഷ വാര്‍ത്ത അറിയിച്ചത്​. ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ്​ ത​​െന്‍റ അമ്മയെന്ന്​ സിദ്ധിഖി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്​ ക്യാപ്​റ്റന്‍ മിതാലി രാജ്​, സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ. ഉര്‍വ്വശി സാഹ്​നി, ബിസിനസ് അനലിസ്റ്റ് നിത്യ തുമ്മാല​ച്ചെട്ടി എന്നിവരാണ്​ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ വനിതകള്‍.

 

shortlink

Related Articles

Post Your Comments


Back to top button