
ഗൗതം മേനോന് ചിത്രത്തില്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരം വിനായകന് ക്ഷണം, കമ്മട്ടിപാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ താരത്തെ തേടി സ്വപ്ന നേട്ടമാണ് കൈവന്നിരീക്കുന്നത്. കോളിവുഡ് സൂപ്പര്‍ താരം വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരമെന്ന ഗൗതം മേനോന് ചിത്രത്തിലാണ് വിനായകന് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്, വിനായകനൊപ്പമുള്ള ചിത്രം വിക്രം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് വിനായകന് അവതരിപ്പിക്കുക. ഐശ്വര്യാ രാജേഷും, റിതു വര്‍മ്മയും നായികമാരാകുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
Post Your Comments