
പൊക്കമില്ലായ്മ പക്രുവിന് ഒരു പ്രശ്നമായി തോന്നിയത് വിവാഹ സമയത്ത് മാത്രമാണ്.അതിനു കാരണം അഭിപ്രായപ്രകടനവുമായി എത്തിയ ചിലരും.പറഞ്ഞു വരുന്നത് പൊക്കമില്ലായ്മ ഒരു കുറവായി കാണാതെ തന്റെ കഴിവുകൾ കൊണ്ട് ജീവിതത്തിൽ മുന്നേറി അങ്ങ് ഗിന്നസിൽ വരെ പേര് വരുത്തിയ ഗിന്നസ് പക്രുവിനെക്കുറിച്ചാണ്.
പക്രുവും ഭാര്യ ഗായത്രിയും മകൾ ദീപ്ത കീർത്തിയും അടങ്ങുന്ന ഈ കൊച്ചു കുടുംബം സന്തുഷ്ടമാണ്.ദാമ്പത്യം 12 ആം വര്‍ഷത്തിലെത്തി നിൽക്കുമ്പോൾ പക്രു പഴയതൊക്കെ ഓർത്തെടുക്കുന്നു. ഗായത്രിയുമായുള്ള വിവാഹത്തിന് തയ്യറെടുത്തപ്പോൾ പലരും മനസ്സ് മടുപ്പിക്കുന്ന രീതിയിലാണ് ആ വിവാഹത്തെ നോക്കികണ്ടതെന്നു പക്രു പറയുന്നു.പൊക്കമില്ലാത്ത താൻ പൊക്കമുള്ള ഗായത്രിയെ വിവാഹം ചെയ്താലും തങ്ങളുടെ ബന്ധം 2 വർഷം പോലും നീണ്ടു നിൽക്കില്ലെന്ന് പറഞ്ഞവർ ഉണ്ടെന്ന് പക്രു പറയുന്നു. എന്നാൽ ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ വന്നിട്ടും തനിക്ക് ഇപ്പോഴും താങ്ങായും തണലായും ഒപ്പം നില്ക്കാൻ ഗായത്രി ഉണ്ടെന്ന് അന്ന് പരിഹസിച്ചവരോട് പറയാതെ പറയുകയാണ് പക്രു.
Post Your Comments