തമിഴ് സൂപ്പര്‍താരം കമല്‍ ഹസനും ഗൗതമിയും അടുത്തകാലത്ത് വേര്‍പിരിഞ്ഞത്. അക്കാലത്ത് കമലിന്റെ മകളുമായുള്ള പ്രശ്നങ്ങള്‍ വേര്‍പിരിയലിന് കാരണമായെന്ന് ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗൗതമി ബുദ്ധിമതിയായ സ്ത്രീയാണെന്ന് കമല്‍ ഹാസന്റെ മകളും യുവനടിയുമായ അക്ഷരാ ഹാസന്‍ പറയുന്നു. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അക്ഷരയുടെ തുറന്നു പറച്ചില്‍.
‘വളരെ ബുദ്ധിയുള്ള സ്ത്രീയാണ് ഗൗതമി. അവരെ പോരാളിയെന്നാണ് വിളിക്കേണ്ടത്. നല്ലപോലെ വായിക്കും. വിവരവുമുണ്ട്. നമുക്ക് എല്ലാവര്‍ക്കും അറിയാം. കാന്‍സറിനോട് പൊരുതി ജയിച്ച് ജീവിതം തിരിച്ചുപിടിച്ച ഒരു വ്യക്തിയാണ്. അന്ന് അവരുടെ മകള്‍ സുബ്ബലക്ഷ്മിക്ക് വെറും മൂന്ന് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മറ്റാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. മകളെ ചേര്‍ത്ത് വച്ച് കാന്‍സറിനെതിരെ അവര്‍ നടത്തിയ പോരാട്ടത്തിന് ബിഗ് സല്യൂട്ട്. ഞാനും അവരും തമ്മിലുള്ള ബന്ധം മോശമല്ലായിരുന്നു’- അക്ഷര പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമലും വേര്‍പിരിയുന്നത്. സുബ്ബലക്ഷ്മി ആദ്യ വിവാഹത്തില്‍ ഉണ്ടായ മകളാണ്. അവള്‍ക്കായി ജീവിക്കാന്‍ വേണ്ടിയാണ് ഈ വേര്‍പിരിയല്‍ എന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
Post Your Comments