
ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രനിമിഷം സിനിമയാകുന്നു. 1983ലെ ലോകകപ്പ് കിരീടനേട്ടം കൊയ്ത ഇന്ത്യന്‍ ടീമിന്റെ ചരിത്ര നിമിഷം വെള്ളിത്തിരയിലേക്ക്.
വെസ്റ്റിന്‍ഡീസിനെ അപ്രതീക്ഷിതമായി അട്ടിമറിച്ച് ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകന് കപില്ദേവാകുന്നത് രണ്‍വീര്‍ സിങ്ങാണ്.
നേരത്തെ അര്ജുന് കപൂറിനെയായിരുന്നു കപിലിന്റെ വേഷം ചെയ്യാനായി പരിഗണിച്ചിരുന്നത്. എന്നാല്‍, പിന്നീട് രണ്‍വീര്‍ സിങ്ങിന് നറുക്ക് വീഴുകയായിരുന്നു. കബീര്‍ ഖാന് ഒരുക്കുന്ന ചിത്രത്തിന് 1983 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
നിവിന്‍ പോളിയെ നായകനാക്കി 1983 എന്ന പേരില്‍ ഒരു മലയാള ചിത്രം മുന്‍പ് ഇറങ്ങിയിരുന്നു.
Post Your Comments