സിനിമാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന വ്യാജന്മാരെ ഒതുക്കാന്‍ നടപടി. അതിന്റെ ഫലമായുള്ള അന്വേഷണത്തില്‍ സിനിമകള്‍ വ്യാജമായി ചോര്‍ത്തുന്ന 900 വെബ്സൈറ്റുകള്‍ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. സൈബര്‍ സെല്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഫലമായാണ് ഇത് കണ്ടെത്തിയത്.
മോഷന്‍ പിക്ച്ചേഴ്സ് അസോസിയേഷല്‍ ഒാഫ് അമേരിക്ക എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് പൈറസിയുടെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് മഹാരാഷ്ട്ര പൊലീസ് . വ്യാജ സിനിമാ സൈറ്റുകളെ തടയാനുള്ള ദൗത്യവുമായി മുന്നേറുന്ന സൈബര്‍ സെല്ലിന്റെ ഈ സംഘത്തില്‍ പതിനൊന്ന് അംഗങ്ങളാണുള്ളത്.
സിനിമകളുടെ തിയേറ്റര്‍ റിലീസിനൊപ്പം അതിെന്റ വ്യാജപകര്‍പ്പ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. സിനിമകളുടെ പകര്‍പ്പ് എടുക്കാനുള്ള വ്യക്തിയും സോഫ്റ്റ്വെയര് -ഹാര്ഡ്വെയര് എന്നിവയും സംഘടിപ്പിച്ചാല്‍ സൈറ്റുകള്‍ എളുപ്പത്തില്‍ തുടങ്ങാവുന്നതാണ്. ഇത്തരം വെബ്സൈറ്റുകള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ബ്രിജേഷ് സിങ് അറിയിച്ചു.
Post Your Comments