ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായി ഇനി ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യേ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കബീറിനൊപ്പമുള്ള ഐശ്വര്യയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇത് ഭര്‍ത്താവ് അഭിഷേക് ബച്ചനും ബച്ചന് കുടുംബത്തിലും പ്രശ്നമുണ്ടാക്കിയെന്നും ഐശ്വര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നും വരെ ഗോസിപ്പുകള്‍ വന്നു. പരസ്യത്തിനായും മറ്റും അത്തരം രംഗങ്ങള്‍ കൂടുതലായി പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിച്ച് ജയ ബച്ചന് രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്ക്കില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് താരം എന്നാണ് ബി ടൌണില്‍ നിന്നും വരുന്ന വാര്‍ത്ത.
Post Your Comments