സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ ഹിറ്റായി മാറുമ്പോൾ അതിലെ മനോഹരമായ ചില രംഗങ്ങൾ പ്രേഷകരുടെ മനസ്സിൽ നിന്ന് മായുന്നില്ല. പറവകളുടെ ഓരോ ചലനങ്ങളും എങ്ങനെ ഇത്ര കൃത്യമായി പകർത്തയെന്ന് സിനിമ കണ്ട ആർക്കും തോന്നാവുന്ന സംശയം മാത്രമാണ്.എന്നാൽ ആ ക്യാമറാമാൻ പ്രേഷകർക്ക് പരിചയക്കാരൻ കൂടിയാണ്.
ഉസ്താദ് ഹോട്ടലിലെ രുചിക്കൂട്ടുകളിൽ പ്രധാനമായിരുന്നു കല്ലുമ്മേക്കായീസ് ബാൻഡ്.അതിൽ ആഫ്രോ ഹെയർ സ്റ്റൈൽ കൊണ്ട് പാതി മുഖം മറച്ച ആ പയ്യൻ പിന്നീട് അപ്രത്യക്ഷനായെങ്കിലും ഇപ്പോൾ മലയാള സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണ് ‘ലിറ്റിൽ സ്വയമ്പ് ‘എന്ന പേര്.പറവ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങി നിൽക്കുന്ന ഓരോ ഫ്രെയിമും ആ ക്യാമറാമാന്റെ അംഗീകാരങ്ങളാണ്.ഒപ്പം പറവയ്ക്കൊപ്പം പറന്നുപൊങ്ങുകയാണ് ലിറ്റിൽ സ്വയമ്പ് എന്ന പേരും.
ആദ്യ സിനിമയാണെങ്കിലും ‘ലിറ്റിൽ വർക്സ്’ എന്ന യുട്യൂബ് ചാനലിലൂടെ നിറവധി അത്ഭുതങ്ങൾ ക്യാമറയിലൂടെ അദ്ദേഹം കാഴ്ചവെച്ചു കഴിഞ്ഞു.മാത്രമല്ല നിരവധി ദേശീയ അന്താരാഷ്ട്ര പരസ്യ ചിത്രങ്ങൾക്കായി ലിറ്റിൽ ക്യാമറ ചലിപ്പിച്ചിട്ടുമുണ്ട് .
തൈക്കുടത്തിന്റെ മ്യൂസിക് വിഡിയോയും കേരള ടൂറിസത്തിൻറെ അവാർഡുകൾ നേടിയ പരസ്യവും ലിറ്റിലിന്റെ ക്യാമറയിൽനിന്നു ജനിച്ചതാണ്.മലയാള ചലച്ചിത്ര ലോകം പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഒരു ഛായാഗ്രാഹകൻ കൂടിയാണ് ലിറ്റിൽ.
Post Your Comments