അഭിനയിക്കാന്‍ അവസരം തേടിയെത്തിയ യുവതിയെ സിനിമാ വാഗ്ദാനം നല്കി നിരവധി തവണ ബാലാത്സംഗത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബോളിവുഡ് സിനിമാ നിര്‍മാതാവ് കരീം മൊറാനി പൊലീസില്‍ കീഴടങ്ങി. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍.
ബലാത്സംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ മൊറാനി സുപ്രിംകോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയ സുപ്രീം കോടതി കേസ് അന്വേഷണം നടത്തുന്ന തെലങ്കാന പൊലിസില്‍ കീഴടങ്ങണമെന്ന് ഉത്തരവിദുകയും ചെയ്തു
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം. എം ഖാന്വില്ക്കര്്, സി.വി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
മൊറാനിയുടെ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി ഉത്തരവ് ഈ മാസം അഞ്ചിനാണ് ഹൈക്കോടതി ശരിവച്ചത്.
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിട്ടിരുന്നുവെന്നും ജയില്‍ വാസമനുഭവിച്ചെന്നുമുള്ള വസ്തുത മൊറാനി മറച്ചുവച്ചെന്നാരോപിച്ചാണ് സെഷന്‍സ് കോടതി മൊറാനിയുടെ ജാമ്യം റദ്ദാക്കിയത്.
Post Your Comments