Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMollywoodMovie GossipsNEWS

ഈ പറവ പൊളിയാണ്”; ചിത്രത്തെക്കുറിച്ച് പാര്‍വതിക്ക് പറയാനുള്ളത്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായി മാറിയ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ‘പറവ’. ചിത്രം തീയേറ്ററുകളിൽ ഹിറ്റായി ഓടികൊണ്ടിരിക്കുമ്പോൾ സിനിമ പ്രവർത്തകർ തന്നെ ചിത്രത്തെ പുകഴ്ത്തുകയാണ്.ഈ പറവ പൊളിയാണെന്ന് പറഞ്ഞു കൊണ്ട് വരുന്നത് മറ്റാരുമല്ല നടി പർവ്വതിയാണ് .ചിത്രം കണ്ടുകഴിഞ്ഞ് ഫേസ്ബുക്കിലൂടെയാണ് നടി സ്വന്തം അഭിപ്രായം വ്യക്തമാക്കിയത്. .

പ്രാവ് പറത്തൽ ഹരമായ കുറെ ആളുകളുടെ ജീവിതമാണ് ചിത്രത്തിൻറ്റെ പശ്ചാത്തലം. ചിത്രത്തെ കുറിച്ച് പാർവ്വതി പറഞ്ഞതിങ്ങനെ. 
പറവ കണ്ടു. ഇന്നലെ രാത്രി തന്നെ എഫ്ബിയിൽ ഒരു കമൻറുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(അമൽ ഷാ ) ഹസീബും (ഗോവിനൽ പൈ ) മനസ്സിൽ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവൽ നിൽക്കുന്ന കൂട്ടുകാരികളും, ,സിക്സ് ഫോർ മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂർ 27 മിനിറ്റിൽ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിൻ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തിൽ.

 സൗബിൻ.. “ഈ പറവ പൊളിയാണ്”. പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റിൽ സ്വയമ്പേ നീ ലിറ്റിൽ അല്ല ബിഗ് സ്വയമ്പാണ്. സിനിമയിൽ സിങ്ക് സൗണ്ട് മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീൺ പ്രഭാകർ) ആർട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.ഡിക്യു,ഷെയ്ൻ നിഗം , സിദ്ദിക്ക് , ഷൈൻ ടോം ചാക്കോ ,ശ്രീനാഥ് ഭാസി ,ശ്രിന്റ്റ,ഹരിശ്രീ അശോകൻ,ഇന്ദ്രൻസ് ,ജാഫർ ഇടുക്കി ,തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. താങ്ക് യു സൗബിൻ , താങ്ക് യു അൻവർ റഷീദ്.
 
 

shortlink

Related Articles

Post Your Comments


Back to top button