
താരവിവാഹവും പ്രണയവുമെല്ലാം വാര്‍ത്തയാകുന്ന കാലത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ബോളിവുഡിലെ രണ്ടു താരങ്ങള്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നതാണ്. ആരാധകരുടെ ഇഷ്ട താരങ്ങളായ ദീപികയും രണ്‍വീര്‍ സിങ്ങുമാണ് രഹസ്യ വിവാഹനിശ്ചയത്തിലെ നായികാനായകന്മാര്. പല ഗോസിപ്പ് കോളത്തിലും ഇടം പിടിച്ച വാര്‍ത്തയായിരുന്നു ഇവരുടെ പ്രണയം.
ലണ്ടനില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയതെന്നാണ് വാര്‍ത്ത. വാര്‍ത്തകള്‍ക്ക് പുറമേ ഇവരും മോതിരം കൈമാറുന്ന ചിത്രങ്ങളും വൈറലാകുന്നുണ്ട്. ബംഗളൂരുവില്‍ നടന്ന ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിപീകയുടെ കൈയ്യില്‍ അണിഞ്ഞ മോതിരമാണ് ഇത്തരത്തില്‍ ഒരു സംശയത്തിന് വഴിയൊരിക്കിയത്. വെക്കേഷന് ആഘോഷിക്കാനായി ഇരുവരും ലണ്ടനിലേക്ക് പറന്നിരുന്നു. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിലേക്ക് പ്രവേശിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ദീപികയും രണ്‍വീറും തമ്മില്‍ വിവാഹം കഴിഞ്ഞിരുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അന്നു താരം തന്നെ അങ്ങനെ ഒരു സംഭവം ഇല്ലെന്നു പറഞ്ഞു രംഗത്ത് വന്നിരുന്നു.
Post Your Comments