പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘സ്വച്ഛ്ത ഹി സേവ’ (ശുചിത്വം സേവനമാണ് ) പരിപാടിക്ക് പൂര്‍ണ്ണ പിന്തുണയുമായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. മോഡിജിയുടെ സ്വച്ഛ്ത ഹി സേവ മിഷന് സകലവിധ പിന്തുണയും നല്‍കുന്നുവെന്നും ശുചിത്വം ദൈവീകമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
സെപ്റ്റംബര്‍ 15 ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടിയാണ് നടത്തുന്നത്. ഒക്ടോബര്‍ രണ്ടുവരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖര്‍ക്കെല്ലാം പ്രധാനമന്ത്രി കത്തയച്ചിരുന്നു. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനം.
Post Your Comments