പൃഥ്വിരാജും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ആദം ജോണ്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ഷൂട്ടിംഗിനിടയില്‍ സിനിമയില്‍ നിന്നും മടങ്ങിപോകാന്‍ ഭാവന തയ്യാറായെന്നും അത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ടെന്‍ഷന്‍ അടിപ്പിച്ചെന്നും സംവിധായകന് ജിനു ജോണ്‍ വെളിപ്പെടുത്തുന്നു. ഭാവനയ്ക്കൊപ്പം ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കവേയാണ് ഷൂട്ടിംഗിനിടെ ഉണ്ടായ പ്രതിസന്ധികള്‍ ജിനു വിവരിച്ചത്. നിര്‍ബന്ധിച്ചാണ് ഭാവനയെ കൊണ്ട് സിനിമ ഏറ്റെടുപ്പിച്ചത്. ഹണീബീ 2 ന് ശേഷം തല്ക്കാലം സിനിമ ചെയ്യുന്നില്ലെന്നായിരുന്നു ഭാവനയുടെ നിലപാട്. എന്നാല്‍ കഥയും കഥാപാത്രവും കേട്ടപ്പോള്‍ ഏറ്റെടുക്കാന്‍ തയാറായി. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്ന ഘട്ടത്തില്‍ പിന്നെയും പ്രതിസന്ധികളുണ്ടായി. അതിനെപ്പറ്റി ഭാവന പറയുന്നതിങ്ങനെ’
”ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ എന്റെ നിയന്ത്രണത്തിലല്ലായിരുന്നു സ്വന്തം കാര്യങ്ങള്‍. സെറ്റില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നല്ല ടോര്‍ച്ചര്‍ ആയിരു
ന്നു. ജിനുവിന്റെ അടുത്ത് ഞാന്‍ പലതവണ പറഞ്ഞു. ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങിനെ പലരുടെ അടുത്തും. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ട്രാക്കിലായത്. പക്ഷെ ഷൂട്ട് തീര്‍ന്നപ്പോള്‍ എനിക്ക് സെറ്റില്‍ നിന്ന് പോകണം എന്നില്ലാതെയായി. ശരിക്കും എന്ജോയ് ചെയ്തു. അവസാന ദിവസം ജിനുവിനോട് നന്ദി പറയാന്‍ കാരണം ഒരുപാടുണ്ട്. എനിക്ക് ഒരു നല്ല കഥാപാത്രത്തെ തന്നതിന്. ഞാന്‍ ഇല്ലെന്ന് പറഞ്ഞിട്ടും മറ്റൊരാളെ സമീപിക്കാതെ എന്നെ തന്നെ അഭിനയിപ്പിച്ചതിന്.”
അമ്പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഭാവന ജിനുവിനോട് സിനിമയില്‍ നിന്നും തിരികെ പോകണമെന്ന് പറഞ്ഞത്. കണ്ണുകള്‍ നിറഞ്ഞ് ശരിക്കും തകര്‍ന്ന അവസ്ഥയിലായിപ്പോയെന്ന് ജിനു പറയുന്നു. കാര്യമെന്താണെന്ന് ചോദിച്ച പൃഥ്വിരാജും ടെന്‍ഷനിലായി. തനിക്ക് കഥാപാത്രമാകാന്‍ പറ്റുന്നില്ലെന്നാണ് ഭാവന പറഞ്ഞത്. എന്നാല്‍ പിന്നീട് സംവിധായകന്റെ പ്രതിസന്ധി മനസിലാക്കിയ ഭാവന എന്തും വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കാമെന്ന് വാക്കു കൊടുക്കുകയായിരുന്നുവെന്നും അതാണ് ഇപ്പോള്‍ ആ ചിത്രത്തിന്റെ വിജയമെന്നും സംവിധായകന് പറയുന്നു
Post Your Comments