സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തില്‍ മമ്ത മോഹന്‍ദാസ് നായികയാകും. സലിം കുമാര്‍ ആദ്യമായി ഒരു കോമേഴ്സിയല്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് ശേഷം വളരെ വ്യത്യസ്തമായ മൂഡില്‍ മറ്റൊരു കഥ പറയാനാണ് സലിം കുമാറിന്‍റെ ശ്രമം. സലിം കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ 10-ന് ആരംഭിക്കും. ഈരാറ്റുപേട്ടയായിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷനായി തെരഞ്ഞെടുക്കുക. അനന്യ ഫിലിംസിന്റെയും, യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സിന്‍റെയും ബാനറില്‍ ആല്‍വിന്‍ ആന്റണിയും സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments