ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലെത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ.പ്രയാഗ നായികയായ രാമലീലയും പോക്കിരി സൈമണും അടുത്ത ദിവസങ്ങളിൽ പ്രദർശനത്തിന് എത്തുകയാണ്.വിവാദങ്ങൾ സൃഷ്ടിച്ച സിനിമയായിരുന്നു രാമലീല എന്നാൽ രാമലീലയിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് പ്രയാഗ പറയുന്നു.
തന്റെ കുട്ടിക്കാലം മുതൽ ദിലീപേട്ടന്‍റെ സിനിമകളാണു കണ്ടുവളർന്നത്. മീശമാധവൻ, തെങ്കാശിപ്പട്ടണം… അങ്ങനെ എത്രയോ സിനിമകൾ. ദിലീപേട്ടൻ ജനപ്രിയനടനാകുന്ന ഒരു കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിനൊപ്പം ഹീറോയിൻ ആയി അഭിനയിക്കാൻ ഒരവസരം കിട്ടിയതു വലിയ ഭാഗ്യമെന്നും പ്രയാഗ പറഞ്ഞു.പൊളിറ്റിക്കൽ ത്രില്ലറാണ് രാമലീല. ഭൂരിപക്ഷം പൊളിറ്റിക്കൽ ത്രില്ലറുകളിലും ഫീമെയിൽ കാരക്ടറിൽ കുറച്ചുകൂടി പ്രായവും പക്വതയുമുള്ളവരായിരിക്കും വരിക. ഇത്രയും ചെറുപ്രായത്തിൽ, കരിയറിന്‍റെ തുടക്കത്തിൽ തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലറിൽ നല്ല ഒരു കഥാപാത്രമായി ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതു വലിയ ഭാഗ്യമായി കരുതുന്നു.
കൂടാതെ അരുൺ ഗോപി എന്ന പുതുമുഖ സംവിധായകനെക്കുറിച്ചു എടുത്തു പറയണം. അദ്ദേഹത്തെ ഒരു പുതുമുഖ സംവിധായകനായി എനിക്കു തോന്നിയിട്ടില്ല. തന്‍റേതായ രീതിയിൽ കാര്യങ്ങൾ ചെയ്തുപോകാൻ അറിവും മികച്ച ക്രാഫ്റ്റ്മാൻഷിപ്പുമുള്ള വ്യക്തിയാണ് അദ്ദേഹം. ആദ്യചിത്രം എന്ന നിലയുള്ള ഭയവും പരിമിതികളും പുതുമുഖ സംവിധായകനു മേലുള്ള സമ്മർദ്ദങ്ങളും പുറത്തുകാണിക്കാതെ വളരെ ധൈര്യപൂർവമുള്ള ഫിലിം മേക്കിംഗാണ് അദ്ദേഹം നിർവഹിച്ചത്.
Post Your Comments