ഫാസിൽ സംവിധാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നായികയായി തീരുമാനിച്ച ഷംന കാസിമിന് പിന്നീട് ആ റോൾ നഷ്ടമായതിനെ കുറിച്ച് നടി തുറന്ന് പറയുന്നു.
ചിത്രീകരണം തുടങ്ങാൻ രണ്ടു ദിവസം മാത്രവുമുള്ളപ്പോഴാണ് താരത്തെ ചിത്രത്തിൽ നിന്നൊഴിവാക്കിയത്.താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു.തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപിന് അറിയാമായിരുന്നു.ഇക്കാര്യം വിളിച്ചു പറഞ്ഞതും ദിലീപേട്ടൻ തന്നെയായിരുന്നെന്നും ഷംന പറഞ്ഞു.
ദിലീപേട്ടന് വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപേട്ടന് ഫോണില്‍ കൂടി പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ച ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം എന്ന് താരം പറഞ്ഞു.ഒരുചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഷംന തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.
Post Your Comments