തമിഴില്‍ വളരെ സെലക്ടീവായി മാത്രം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന നടനാണ് വിജയ് സേതുപതി. ഒരു മലയാളം ചാനലില്‍ അതിഥിയായി എത്തിയപ്പോള്‍ ഇഷ്ടപ്പെട്ട മലയാള സിനിമയെക്കുറിച്ചും, ഇഷ്ട സംവിധായകരെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ഭരതന്, സത്യന് അന്തിക്കാട്, കമല്‍ തുടങ്ങിയ ഫിലിം മേക്കഴ്സിനെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും, സത്യന് അന്തിക്കാട് സാറിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘ഭാഗ്യ ദേവത’ തുടങ്ങിയവ ഏറ്റവും പ്രിയങ്കരങ്ങളായ ചിത്രങ്ങള്‍ ആണെന്നും അദ്ദേഹം പങ്കുവച്ചു. ‘വിക്രം വേദ’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്ന വിജയ് സേതുപതിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
Post Your Comments