
ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ദൃശ്യ രഘുനാഥ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിംഗില്‍ മാത്രമാണ് താരം അഭിനയിച്ചത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി ദൃശ്യ എത്തിയിരിക്കുകയാണ്. യുവ താര നിരയുമായി എത്തിയ മാച്ച് ബോക്സ് ആണ് ദൃശ്യയുടെ പുതിയ റിലീസ്. എന്നാല്‍ സിനിമ മേഖലയില്‍ തനിക്കെതിരെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നു താരം പറയുന്നു.
ആരോ തന്നെ അഭിനയത്തില്‍ നിന്നും തടയുന്നുണ്ടെന്നും താൻ സിനിമാ അഭിനയം നിര്ത്തിയെന്നുമെല്ലാം ആരൊക്കെയോ സനിമാമേഖലയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നു ദൃശ്യ പറയുന്നു. ഇതില്‍ വാസ്തവമില്ല. ബന്ധുക്കളുടെ പൂര്‍ണ പിന്തുണ കിട്ടുന്നില്ലെങ്കിലും അഭിനയത്തില്‍ കുടുംബം നല്ല സപ്പോര്‍ട്ടാണ്. കൂടാതെ സിനിമയിലെ ഇടവേളകൾ ദോഷമാണെന്ന് കരുതുന്നില്ലെന്നും നായികമാര്‍ക്ക് ആയുസ്സ് കുറവാണെന്ന് പൊതുവേ പറയപ്പെടുന്ന ഈ മേഖലയിൽ കാത്തിരുന്നാൽ നല്ല അവസരങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദൃശ്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments