കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ ചിത്രമാണ് രാമലീല. ഒരുപാട് വിമര്‍ശങ്ങള്‍ക്ക് ശേഷം ചിത്രം 28നു റിലീസ് ചെയ്യുകയാണ്. എന്നാല്‍ ‘രാമലീല’ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്നു ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി.പി.രാമചന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ചിത്രത്തിനെതിരെ ഇത്തരം പ്രകോപനപരമായ പോസ്റ്റ് ഇട്ടതു ചൂണ്ടികാട്ടി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍.
” നൂറ് ശതമാനവും അപലപനീയമായ ജി.പി.രാമചന്ദ്രന്റെ ആ വിധ്വംസക ‘ പോസ്റ്റില്‍ ‘ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും പോലെ എന്റെ പ്രതിഷേധവും ,അമര്‍ഷവും ഞാനിവിടെ രേഖപ്പെടുത്തുന്നു. അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആ ജനറല്‍ കൗണ്‍സിലില്‍ അയാളും അംഗമാണ് എന്നത് തീര്‍ത്തും അപമാനകരമാണെന്ന്തന്നെ ഞാന്‍ കരുതുന്നു. ഈ കാര്യങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ ഞാന്‍ പെടുത്തിയിട്ടുമുണ്ട്. ജനറല്‍ കൗണ്‍സില്‍ അംഗമായി അയാളെ നിശ്ചയിച്ചത് ഞാനല്ല, സര്‍ക്കാരാണ്. പുറത്താക്കാനുള്ള അധികാരം എനിക്കില്ല, സര്‍ക്കാരിനാണ് – സര്‍ക്കാര്‍ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഫെഫ്കയും, ഫിലിം ചേംബറും ബഹുമാനപ്പെട്ട മന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.അതില്‍ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം.
സംവിധായകന്‍, കമല്‍
Post Your Comments