കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ പുതിയ ചിത്രമായ രാമലീല ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ 28 ന് റിലീസാകുന്നു.ചിത്രത്തെ സംബന്ധിച്ചു പല അപവാദങ്ങളും അഭ്യൂഹങ്ങളും പരന്നിരുന്നു. ചിലർ ചിത്രത്തെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു.
‘രാമലീല’ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.എന്നാൽ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ.ചിത്രം തീയേറ്ററിൽ തന്നെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
വിനീത് പറയുന്നതെയിങ്ങനെ “ചില ആളുകൾ അവരുടെ അഭിപ്രായത്തിലും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അലറിച്ചിരിക്കുകയുമാണ്. അതിൽ അധികവും വലിയ ശബ്ദത്തിലാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികൾക്കായാലും ദോഷമേ വരുത്തിവക്കൂ. അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ രാമലീല കാണും. അത് തീർച്ച.”
Post Your Comments