CinemaIndian CinemaKollywoodLatest NewsNEWS

രജനികാന്തിന്റെ ‘ബാഷ’ അമേരിക്കയിലേക്ക്

മിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന് ആരാധകർ ഏറെയാണ്. തമിഴ് നാട്ടിലെ ആരാധകർ മലയാളികളിൽ നിന്നും വ്യത്യസ്തമാണ് കാരണം താരങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ കളയാനും അവർക്കു മടിയില്ല.അദ്ദേഹത്തിന്റെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ‘ബാഷ’. സിനിമ പുറത്തിറങ്ങി 22 വര്‍ഷം പിന്നിട്ടിട്ടും അമേരിക്കയില്‍ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്.

1995 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സുരേഷ് കൃഷ്‌ണയാണ് സംവിധാനം ചെയ്തിരുന്നത്. ആര്‍ എം വീരപ്പനായിരുന്നു നിർമ്മാണം. ഓട്ടോ തൊഴിലാളികളുടെ കഥപറഞ്ഞ ഈ സിനിമയുടെ ആരാധകർ തമിഴ് നാട്ടിൽ മാത്രമല്ല പല നാടുകളിലും ഉണ്ടെന്ന് മുമ്പ് തെളിയിച്ചിട്ടുള്ളതാണ്. യുഎസില്‍  വെച്ച് നടത്തുന്ന ഫാന്റസി ഫെസ്റ്റിലാണ് ഇത്തവണ ബാഷ പ്രദര്‍ശനത്തിന് എത്തുന്നത്.

രണ്ട് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും ഈ സിനിമ റിലീസ് ചെയ്തിരുന്നു.ആ ദിവസം തീയേറ്ററുകൾക്ക് മുമ്പിൽ വൻ തിരക്കനുഭവപ്പെട്ടത് സിനിമ ഇന്നും ആരാധകർ നെഞ്ചിലേറ്റുന്നു എന്നതിന്‍റെ തെളിവാണ്.

shortlink

Related Articles

Post Your Comments


Back to top button