തെന്നിന്ത്യക്കാർ ഏറെ സ്നേഹിച്ച താരം സാമന്ത ഒക്‌ടോബർ 6 ന് വിവാഹിതയാകുകയാണ്. വരൻ നാഗാർജുനയുടെ മകനും നടനുമായ നാഗചൈതന്യ.ടോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഗോവയില്‍ വച്ചാണ് നടക്കുന്നത്.
വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ പരക്കുന്ന പ്രധാന വാര്‍ത്ത സാമന്ത ഒരാളെ കല്യാണത്തിന് ക്ഷണിച്ചതിന്‍റെ പേരിലാണ്. അത് മറ്റാരുമല്ല ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിദ്ധാർഥാണ്.ഒരു കാലത്ത് ഇരുവരും തമ്മിൽ പ്രണയിച്ചവരായിരുന്നു അന്നും മാധ്യമങ്ങളും ഗോസ്സിപ്പുകളൂം അവരെ തുടർന്നെങ്കിലും പിന്നീട് പരസ്പരം പിരിയാൻ ഇരുവരും തീരുമാനിച്ചു.
ബാല്യകാല സുഹൃത്തും ആദ്യ ഭാര്യയുമായ മേഘ്നയുമായി പിരിഞ്ഞ ശേഷമാണ് സിദ്ധാര്‍ത്ഥ് സാമന്തയുമായി അടുത്തത്.എന്നാല്‍ ഇരുവര്‍ക്കും പിരിയേണ്ടി വന്നു.പിന്നീട് സാമന്ത നാഗചൈതന്യയുമായ് പ്രണയത്തിലായി.ഇപ്പോഴിതാ തന്‍റെ വിവാഹത്തിന് സിദ്ധാര്‍ത്ഥിന് പ്രത്യേക ക്ഷണം നല്‍കിയിരിക്കുകയാണ് സാമന്ത. പഴയകാമുകിയുടെ കല്യാണത്തിന് സിദ്ധാർഥ് എത്തുമോ എന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. എന്തായാലും ദക്ഷിണേന്ത്യക്കാർ ഇതുവരെ കാണാത്ത രീതിയിൽ കല്യാണ ഒരുക്കങ്ങൾ നടത്താനാണ് സമാന്തയുടെയും നാഗചൈതന്യയുടെയും തീരുമാനം.
Post Your Comments