
താരസഹോദരിമാരായ ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും കാണാതായ മരുമകൾ അബ്രിന തിരികെയെത്തി. 17 വയസ്സുകാരിയായ അബ്രിന ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തിയത്. പ്രകാശ് രാജാണ് ട്വിറ്ററിലൂടെ അബ്രിന തിരികയെത്തിയ കാര്യം അറിയിച്ചത്.
ഞങ്ങളുടെ കുട്ടി തിരികെയെത്തി. എല്ലാവരുടെയും സഹായങ്ങൾക്കും പ്രാര്‍ഥനകൾക്കും നന്ദി എന്നാണ് ലളിത കുമാരി ട്വിറ്ററിൽ കുറിച്ചത്.
ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകള്‍ അബ്രിനയെയാണ് കാണാതായത്. ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അബ്രിന സെപ്തംബര്‍ 6 സ്കൂളില്‍ പോയതിന് ശേഷം പിന്നീട് മടങ്ങി വന്നില്ലെന്നും മരുമകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നുമുള്ള അപേക്ഷയുമായി ലളിത കുമാരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞിരുന്നു.
Post Your Comments