BollywoodCinemaLatest NewsNEWS

ബാക്ക് ബെഞ്ചറായിരുന്ന ഐശ്വര്യ എങ്ങനെ ലോക സുന്ദരിയായി

മുബൈ: വെള്ളാരം കണ്ണുകൾ കൊണ്ട് ഇന്ത്യൻ സിനിമാ ലോകത്തെ മയക്കിയ സുന്ദരിയാണ് ഐശ്വര്യ റായ്.തൻ്റെ അഭിനയ ജീവിതം ഇന്നും തുടർന്നുകൊണ്ടുപോകുന്ന ഐശ്വര്യയ്ക്ക് ലോകസുന്ദരി പട്ടം കിട്ടുന്നതിന് മുമ്പുള്ള കോളേജ് ജീവിതത്തിലെ രഹസ്യങ്ങൾ ഒരു സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്.

റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെ ശിവാനി എന്ന ഐശ്വര്യയുടെ പഴയൊരു സുഹൃത്താണ് ആഷിനൊപ്പം പഠിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചത്. “ഐശ്വര്യയുടെ സൗന്ദര്യത്തില്‍ മതിമറന്ന് കോളേജിലെ ആണ്‍പിള്ളേര്‍ അന്നുമുതല്‍ക്കേ അവള്‍ക്കു ചുറ്റും ഉണ്ടായിരുന്നു. ഐശ്വര്യ വരുന്നതും കാത്ത് പലരും കോളേജ് ഗേറ്റിനു മുന്നില്‍ നില്‍ക്കുമായിരുന്നു.”
“അതിസുന്ദരിയായിരുന്നു ആഷ്. കോളജിലെ ആണ്‍കുട്ടികള്‍ മാത്രമായിരുന്നില്ല പെണ്‍കുട്ടികളും അവളുടെ സൗന്ദര്യത്തിന്റെ ആരാധകരായിരുന്നു. എന്നും ക്ലാസ് തുടങ്ങുന്നതിന്റെ അവസാന നിമിഷമാണ് ഐശ്വര്യയും കൂട്ടുകാരും എത്തുക. എപ്പോഴും ക്ലാസിലെ ലാസ്റ്റ് ബെഞ്ചിലായിരുന്നു അവര്‍ ഇരിക്കുക.”

പഠനത്തിനും ഐശ്വര്യ ഒട്ടും പിന്നിലായിരുന്നില്ല.അധ്യാപകരുടെ കണ്ണിലുണ്ണിയും സഹപാഠികളുടെ പ്രിയ കൂട്ടുകാരിയുമായിരുന്നു അവൾ.കോളേജിലെ സുന്ദരി എന്നാണ് അവളെ വിളിച്ചിരുന്നത്.ആ പെൺകുട്ടിയാണ് പിന്നീട് ലോക സുന്ദരിയായി മാറിയതെന്നും ശിവാനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button