![](/movie/wp-content/uploads/2017/09/thuppa.jpg)
മിഷ്കിന് സംവിധാനം ചെയ്ത് വിശാല്‍ നായകനായി എത്തിയ തുപ്പരിവാലന് മികച്ച പ്രതികരണം. പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ആലോചനയിലാണ് അണിയറ ടീം . തുപ്പരിവാലന്റെ രണ്ടാം ഭാഗത്തെക്കുറിച്ച്ചിത്രത്തിന്റെ ഭാഗമായി മലേഷ്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശാല്‍ വിശദീകരിക്കുകയുണ്ടായി. തുപ്പരിവാലന്റെ രണ്ടാം ഭാഗം വൈകില്ലെന്നും, ചിത്രം തെലുങ്കിലേക്ക് പരിഭാഷപ്പെടുത്താന്‍ മിഷ്കിന് ഉള്‍പ്പടെയുള്ളവര്‍ക്ക് പദ്ധതിയുണ്ടെന്നും വിശാല്‍ പറഞ്ഞു.
കുറ്റാന്വേഷണകഥ പറയുന്ന ‘തുപ്പരിവാലന്’ മിഷ്കിന് എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ശങ്കറിനെയും, രാജമൗലിയേയും പോലെ തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള സംവിധായകനാണ് അദ്ദേഹം.
Post Your Comments