അന്‍സിബയുടെ വിവാഹ വാര്‍ത്ത: തെറ്റായ വാര്‍ത്ത നല്‍കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു തിരുവനന്തപുരം•സിനിമാ താരം അന്‍സിബ ഹസന് വിവാഹിതയായി എന്ന പേരില്‍ ഒരു തെറ്റായ വാര്‍ത്ത കഴിഞ്ഞദിവസം ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പിഴവ് മൂലം സംഭവിച്ച വാര്‍ത്ത, പിന്നീട് പിഴവ് മനസിലാക്കിയ നിമിഷം തന്നെ വെബ്സൈറ്റില്‍ നിന്നും ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരിലേക്ക് എത്തിയ വാര്‍ത്ത അന്‍സിബയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. അന്‍സിബ നായികയായ ഒരു ഷോര്‍ട്ട്ഫിലിമിലെ ദൃശ്യമാണ് അന്‍സിബ ഹസന് വിവാഹിതയായി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെ അടിസ്ഥാനമാക്കിയാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ വാര്‍ത്ത നല്കാന് ഇടയായത്. തെറ്റായ വാര്‍ത്ത നല്കാന് ഇടയായതിലും ഇതുമൂലം അന്‍സിബ ഹസന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കും മാനസികപ്രയാസങ്ങള്‍ക്കും ‘ഈസ്റ്റ് കോസ്റ്റ് ഡെയിലി’ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു.
എന്ന് എഡിറ്റര്‍
Post Your Comments