സ്ത്രീപക്ഷ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്ന ആരോപണം സിനിമാ നിരൂപകരും, സംവിധായകരും എഴുത്തുകാരുമൊക്കെ പലപ്പോഴും ഉന്നയിക്കാറുള്ള കാര്യമാണ്. നായകന് വേണ്ടി മാത്രം ചിത്രീകരിക്കപ്പെടുന്ന സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ സൃഷ്ടിക്കപ്പെടുന്നതൊക്കെയുള്ള വിമര്‍ശനം വരുമ്പോള്‍ തന്നെ ശക്തമായ ഒരു സ്ത്രീപക്ഷ സിനിമ എടുത്തു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് യുവ നിരയിലെ സൂപ്പര്‍ താരം നിവിന്‍ പോളി, നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രം നിര്‍മ്മിച്ച നിവിന്‍ പോളി സ്ത്രീപ്രധാന്യമുള്ള സിനിമയെടുത്ത് മലയാള സിനിമയില്‍ പുത്തന്‍ അദ്ധ്യായം കുറിച്ചിരിക്കുകയാണ്.
നിവിന്‍പോളിയുടെ താരമെന്ന മാര്‍ക്കറ്റ് പ്രേക്ഷകര്‍ക്കിടയില്‍ നിലനില്ക്ക തന്നെ അതിനൊന്നും സ്വീകാര്യത നല്‍കാതെയാണ് നിവിന്‍ പോളി ഈ ഓണത്തിനു ലളിതമായ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഷീല ചാക്കോ എന്ന ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രാധാന്യം നിവിന്‍ പോളിയുടെ കുര്യന് ചാക്കോയ്ക്ക് ഇല്ലെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കെല്ലാം വ്യക്തമാകും.
സൂപ്പര്‍ താരമെന്ന വിളിപ്പേരില്‍ ശ്രദ്ധേയനാകുമ്പോള്‍ നിവിന്‍ പോളി ഇത്തരം സിനിമകള്‍ക്ക് പണംമുടക്കുന്നന്നത് പ്രശംസനീയമാണ്. ക്യാന്‍സര്‍ ബാധിതയായ ഷീല ചാക്കോ എന്ന കഥാപാത്രത്തിന്റെ കുടുംബത്തെ ചുറ്റിപ്പറ്റി പറയുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഗൗരവമേറിയ വിഷയത്തെ ഹ്യൂമര്‍ മൂഡില്‍ അവതരിപ്പിച്ച് കയ്യടി നേടുകയാണ് അല്‍ത്താഫും ടീമും.
Post Your Comments