CinemaMollywoodNEWS

“കട്ടോണ്ട് പോയത് ജിമിക്കി കമ്മൽ അല്ല”; ഈ പ്രേക്ഷകന്‍ പറയുന്നതിലും സത്യമില്ലേ?

വെളിപാടിന്റെ പുസ്തകത്തിന് സിബിമലയില്‍ ചിത്രം ദേവദൂതന്റെ കഥയുമായി സാമ്യമുണ്ടെന്നാണ് കുര്യാക്കോസ്‌ ഫ്രാന്‍സിസ് എന്ന പ്രേക്ഷകന്‍റെ വാദം. രസകരമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് അവതരിപ്പിച്ചിരിക്കുന്നത്. “കട്ടോണ്ട് പോയത് ജിമിക്കി കമ്മൽ ഒന്നുമല്ല മക്കളേ എന്ന പരിഹാസത്തോടെ അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ് ഏറെ രസകരം.

കുര്യാക്കോസ്‌ ഫ്രാന്‍സിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഒരു കോളേജ് അവിടെ വൈസ് പ്രിൻസിപ്പാൾ പോലെ ഉയർന്ന സ്‌ഥാനത്തുള്ള ഒരാൾ പ്രത്യേക സാഹചര്യത്തിൽ തന്റെ കർമ്മ മണ്ഡലത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നു [സലിം കുമാർ അല്ല ട്ടോ] ആ സ്‌ഥാനത്തേക്ക്‌ നായകൻ കടന്ന് വരുന്നു [മോഹൻലാൽ ആണ് ട്ടോ] അയാൾ ബഹുമുഖ പ്രതിഭ.കോളേജിലെ ഒരു നാടകത്തിന്റെ ചുക്കാൻ പിടിക്കാൻ അയാൾ നിയോഗിക്കപ്പെടുന്നു [സിനിമ അല്ല ട്ടോ] ഇയാൾ വന്നത് ഈശ്വര നിയോഗം പോലെ അവിടവിടെ തോന്നലുകൾ ഒക്കെ ഉണ്ട് ട്ടോ..
നാടകത്തിലെ കഥ ആ കോളേജുമായി ബന്ധപ്പെട്ട ജീവിച്ചിരുന്ന ഒരാളുടെ കഥ തന്നെ [മീശ ഇല്ലാത്ത ആളാണ് ട്ടോ]..
ക്രമേണ നാടകത്തിലെ കഥ നായകൻ അറിയാതെ നായകൻ തന്നെ തിരുത്തുന്നു..
ആരുമറിയാതെ കിടന്ന സത്യങ്ങൾ കഥയിൽ നായകൻ കൊണ്ടുവരുന്നു..ആരോ കൊണ്ട് വരിക്കുന്നു എന്ന് ..
ഒടുവിൽ ഒറിജിനൽ കഥയിലെ വില്ലനെ നാടക കഥയിൽ കാണിക്കുകയും ഒറിജിനൽ കഥയുമായി ബന്ധപ്പെട്ട ആളുകൾ അതറിയുകയും ചെയ്യുന്നിടത് സിനിമ തീരുന്നു..
ദേവദൂതൻ സിനിമയുടെ കഥ വെറുതെ ഓർത്തപ്പോൾ പറഞ്ഞൂന്നേ ഉള്ളൂ ട്ടാ..
ശ്രീ രഘുനാഥ് പലേരി എഴുതി സിബി മലയിൽ സംവിധാനം ചെയ്ത നല്ലൊരു സിനിമയാണ് ദേവദൂതൻ..എല്ലാവരും കാണണം..
Feeling : “കട്ടോണ്ട് പോയത് ജിമിക്കി കമ്മൽ ഒന്നുമല്ല മക്കളേ….”

shortlink

Related Articles

Post Your Comments


Back to top button