സിനിമയിലെത്തും മുൻപേ താരമായി മാറുന്നവരാണ് താരപുത്രർ.ആസിഫിന്റെയും നിവിന്റെയും പൃഥ്വിയുടെയും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആ നിരയിലേക്ക് ഒരാൾ കൂടിയെത്തുകയാണ്.ടോവിനോയുടെ മകൾ ഇസയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
ടൊവിനോ അഭിനയിച്ച ചിത്രമായ മെക്സിക്കന്‍ അപാരതയുടെ നൂറാം ദിനം ആഘോഷിക്കുന്ന ചടങ്ങിനിടയിലാണ് ഇസ വേദിയുടെയും സദസ്സിന്റെയും മനം കവര്‍ന്നത്. വേദിയില്‍ നില്ക്കുന്ന അച്ഛനരികിലെത്തിയ ഇസ തന്നാലാവും വിധമുള്ള പ്രകടനങ്ങളൊക്കെ അവിടെ കാണിച്ചതിനു ശേഷമാണ് സദസ്സിലേക്ക് എത്തിയത്.ടോവിനോയുടെ പുത്രിയുടെ കുസൃതികള്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേര് കണ്ടു കഴിഞ്ഞു.
മെക്സിക്കന്‍ അപാരതയെന്ന ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള മൊമന്റൊ സമ്മാനിക്കുന്നതിനായാണ് ടോവിനോ വേദിയിലേക്ക് കയറിയത്. അമ്മയുടെ അടുത്തിരിക്കുകയായിരുന്ന ഇസ്സയും അച്ഛന് പിന്നാലെ വേദിയിലേക്ക് കയറുകയായിരുന്നു.മകളെ അടക്കി പിടിക്കാന്‍ ശ്രമിക്കാതെ അവളുടെ ഇഷ്ടത്തിന് വിടുകയാണ് ടൊവിനോയും ഭാര്യയും.
Post Your Comments