CinemaLatest NewsMollywoodNEWS

പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയയുടെ കിടിലൻ കമന്‍റ്

സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാകുന്ന ഒരു താരമാണ് പൃഥിരാജ്. ആനുകാലിക വിഷയങ്ങളിൽ തൻ്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ഈ താരം അടുത്തിടെ തൻ്റെ മകൾ അലംകൃതയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.ചിത്രം വയറലാവുകയും ചെയ്തു.

ആ ചിത്രത്തിന് പിന്നാലെ ഭാര്യയും മകളും ഒരുമിച്ചുള്ള ഫോട്ടോ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഭാര്യ സുപ്രിയ കമൻറ്റുമായി എത്തിയത്. ഒരേ പോലെയുള്ള വസ്ത്രമിട്ട് നില്‍ക്കുന്ന അമ്മയുടെയും മകളുടെയും ചിത്രമാണ് പോസ്റ്റിൽ

“ഒടുവില്‍ അമ്മയുടെയും മകളുടെയും പടമെടുക്കാന്‍ ദാദയ്ക്ക് തോന്നിയല്ലോ” യെന്നാണ് സുപ്രിയ പൃഥ്വിയുടെ പോസ്റ്റിനു കമന്‍റ് ഇട്ടത്. ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എന്നാല്‍ അധികം വൈകാതെ അത് ട്രോളര്‍മാരും ഏറ്റെടുത്തു.

 
 
 

shortlink

Related Articles

Post Your Comments


Back to top button