നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ലവകുശ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.’എന്ത് കഷ്ടാണ് ബോസ്, വെറും നഷ്ടാണ് ബോസ്’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അജു വര്‍ഗീസും നീരജ് മാധവും ചേര്‍ന്നാണ്.സോഷ്യല്‍ മീഡിയകളില്‍ തരങ്കമായി മാറുകയാണ് ഈ ഗാനമിപ്പോള്‍.
ഗാനത്തിൽ ലവകുശന്മാർ ചേർന്നുള്ള നൃത്തരംഗം കണ്ടു ഞെട്ടിയിരിക്കുകയാണ് നടൻ ജയസൂര്യ. അജുവും നീരജും മികച്ച പ്രകടനം കാഴ്ചവെച്ച ഗാനത്തിന് അഭിനന്ദനം അറിയിക്കാനും അദ്ദേഹം മറന്നില്ല .”അജുവും നീരജും ശരിക്കും അത്ഭുതപ്പെടുത്തി. എന്ത് രസായിട്ടാ രണ്ടുപേരും പാടിയേക്കണെ നീരജേ ഡാൻസിന്റെ കാര്യത്തിൽ നീ ഞങ്ങളുടെ വിജയ് ആണെടാ… തകർത്തു… ലവകുശ ഗംഭീരമാകട്ടെ… പ്രാർഥനകൾ” എന്നാണ് ജയസൂര്യ ട്വിറ്ററിൽ കുറിച്ചത്.
ആർ.ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയിസൺ എളങ്ങളം നിർമ്മിച്ച് ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്ര ഈ മാസം 21 തീയേറ്ററുകളിൽ എത്തും.
Post Your Comments