‘പടയോട്ടം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിന്റെ നിര്‍മ്മാതാവായ അപ്പച്ചന് ലൊക്കേഷനില്‍ വച്ച് ഒരു വെള്ളിയാഴ്ച ദിവസം ആഹാരത്തിനൊപ്പം മീനും ഇറച്ചിയും വിളമ്പരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. . അന്നേ ദിവസം ക്രിസ്ത്യന്‍ സമുദായത്തിന് വൃതം ആയതിനാല്‍ മീനും ഇറച്ചിയും പാടില്ലെന്നായിരുന്നു നിര്‍മ്മാതാവ് അപ്പച്ചന്റെ നിര്‍ദ്ദേശം. എന്നാല്‍ ആഹാരം കഴിക്കാനിരുന്ന മമ്മൂട്ടി മാംസ്യ ആഹാരം ഇല്ലാത്തതിന്റെ കാരണം തിരക്കി. വെള്ളിയാഴ്ച ദിവസം ക്രിസ്ത്യാനികള്‍ക്ക് വൃതം ആയതിനാല്‍ ഇറച്ചിയും മീനും ഉപയോഗിക്കില്ലെന്നായിരുന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മറുപടി. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ആ ന്യായീകരണം മമ്മൂട്ടിക്ക് തീരെ ഇഷ്ടപ്പെട്ടില്ല . “ഞാന്‍ ഒരു ഇസ്ലാമാണ്. അത് കൊണ്ട് എനിക്ക് ഏതു ദിവസവും ഇറച്ചിയും മീനും ഉപയോഗിക്കാം”, അതിനാല്‍ നിങ്ങള്‍ ഇവിടെ ജാതി തിരിച്ചു ആഹാരം വിളമ്പരുതെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
Post Your Comments