CinemaGeneralKollywoodNEWSWOODs

വിശാലിന് കിട്ടിയത് എട്ടിന്റെ പണി

 

തമിഴ് നടന്‍ വിശാലിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് പോലുള്ള സൈറ്റുകള്‍ക്ക് പിറകിലുള്ളവരെ കണ്ടെത്തുമെന്ന് നടികര്‍ സംഘം സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ നടന്‍ വിശാല്‍ പറഞ്ഞിരുന്നു. കൂടാതെ തമിള്‍ ഗണ്‍ എന്ന വെബ്സൈറ്റിന്റെ അഡ്മിന്‍ ഗൗരി ശങ്കര്‍ പിടിയിലാവുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കൂട്ടത്തിലെ ഒരാളെ അറസ്റ്റ് ചെയ്തത് വ്യാജന്‍മാരെ മൊത്തത്തില്‍ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളെ വെല്ലുവിളിച്ച വിശാലിനോടു തന്നെ പ്രതികാരം ചെയ്തിരിക്കുകയാണ് മറ്റൊരു വ്യാജ സെറ്റായ തമിള്‍ റോക്കേഴ്സ്. തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന വിശാലിന്റെ തന്നെ തുപ്പറിവാളന്‍ എന്ന ചിത്രമാണ് അവര്‍ ചോര്‍ത്തി പ്രചരിപ്പിച്ചത്.

ആദ്യമായാണ് ഒരു ചിത്രം 18 മണിക്കൂറിനുള്ളില്‍ 75000 ലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് തമിള്‍ റോക്കേഴ്സ് അവകാശപ്പെടുന്നു. ഒപ്പം വിശാലിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ചിത്രം പ്രചരിക്കുന്നത് അണിയറ പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button