BollywoodCinemaLatest NewsNEWS

പ്രതീക്ഷവേണ്ട, തൈമൂർ ഉടൻ അഭിനയിക്കില്ല

ബോളിവുഡ് താരങ്ങളായ കരീന കപൂറിന്‍റെയും സേയ്ഫ് അലി ഖനന്‍റെയും മകൻ തൈമൂർ അമ്മയോടൊപ്പം പുതിയ സിനിമയിൽ അഭിനയിക്കുമെന്ന് വാർത്തകൾ പരന്നിരുന്നു എന്നാൽ തന്‍റെ പുതിയ ചിത്രമായ വീർ ദി വെഡിംഗിൽ മകനുണ്ടാവില്ലെന്ന് കരീന വ്യക്തമാക്കി. നേരത്തെ തൈമൂറും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. തൈമൂറിന്‍റെ വരവ് കാത്തിരുന്ന ആരാധകരാണ് ഇപ്പോൾ നിരാശയിലായിരിക്കുന്നത്.

ഇതേക്കുറിച്ചു ചോദിച്ചപ്പോൾ രണ്ടുപേരേയുംകൂടി ഉൾപ്പെടുത്താനുള്ള ബജറ്റ് നിർമ്മാതാവിനില്ലെന്ന് തമാശാ രൂപത്തിൽ കരീന പറഞ്ഞു. വെറും പത്തുമാസം മാത്രം പ്രായമുള്ള തൈമൂർ ഇപ്പോൾത്തന്നെ പപ്പരാസികളുടെ നോട്ടപ്പുള്ളിയാണ്.കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർത്തയാകാറുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വീർ ദി വെഡിംഗിന്‍റെ ലൊക്കേഷനുകളിൽ കരീന മകനുമായി എത്തിയിരുന്നു. ഇതും വൻ വാർത്തായായിരുന്നു.ഒരു ഹോളിവുഡ് ചിത്രത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ചിത്രമാണ് വീർ ദി വെഡിംഗ്. കരീനയെക്കൂടാതെ സോനം കപൂറും സ്വരാ ഭാസ്കറും ശിഖ തൽസാനിയയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button